Department of Language Studies
കുട്ടികളിലെ ഭാഷാവബോധവും സാഹിത്യാഭിരുചിയും സര്‍ഗ്ഗാത്മകതയും വികസിപ്പിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ കലാലയത്തിലെ മലയാള വിഭാഗം പ്രവര്‍ത്തിക്കുന്നത്. മാനവികതയെ മുറുകെ പിടിക്കുന്ന സാമൂഹിക ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഭാഷയ്ക്കും സാഹിത്യത്തിനും കഴിയുന്നു എന്നത് കൊണ്ടു തന്നെ മലയാള വിഭാഗത്തിന് ഏറെ പ്രസക്തിയുണ്ട്. കേരള സര്‍വ്വകലാശായുടെ നാല് വര്‍ഷ ബിരുദ പഠനത്തിന്റെ ഭാഗമായി മലയാളത്തിന്റെ വിവിധ പഠന വിഭാഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവകാശം കുട്ടികള്‍ക്ക് ഉണ്ട്. നൈപുണി വികസന പഠനങ്ങളും മൂല്യാധിഷ്ഠിത പഠനങ്ങളും മറ്റു വിവിധ മേഖലകളിലുള്ള പഠനങ്ങളും കുട്ടികള്‍ക്ക് ഉറപ്പാക്കുന്നു. കുട്ടികളിലെ സര്‍ഗ്ഗവാസന വികസിപ്പിക്കുക, പുസ്തക പരിചയം, പുസ്തക വിശകലനം എന്നിവ നടത്തുക, ഗുണപരമായ സംവാദങ്ങളിലൂടെ ശരിയുടെ പക്ഷത്ത് നില്‍ക്കുക എന്നിവ സാധിക്കുന്നു. വായനയുടെ വിശാലമായ ലോകത്ത് പറന്നുയരാന്‍ വേണ്ട ഗ്രന്ഥശാലയും തുറന്ന പുസ്തക ശാലയും ഇവിടത്തെ പ്രത്യേകതകളാണ്. മലയാളം സാഹിത്യ കൂട്ടായ്മയായ വര്‍ത്തമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ കൂടുതല്‍ ഊര്‍ജ്ജസ്വലരും, കര്‍മ്മോത്സുകരും ആക്കുന്നു. വര്‍ത്തമാനത്തിന്റെ കൂട്ടായ്മയില്‍ മഷിപ്പച്ച എന്ന പേരില്‍ ഒരു ലിറ്റില്‍ മാഗസിനും പ്രസിദ്ധീകരിക്കുന്നുണ്ട്. കുട്ടികളിലെ സൃഷ്ടിപരമായ കഴിവുകളെ ഉള്‍ക്കൊള്ളുന്ന മഷിപ്പച്ച ഭാഷയുടെ ഉയിരും, ഉണര്‍വും കാത്ത് സൂക്ഷിക്കുന്നു. പഠന പാഠ്യേതര പ്രവര്‍ത്തങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളും കര്‍മ്മനിരതരായ അധ്യാപകരും മലയാള വിഭാഗത്തിന്റെ പ്രത്യേകതയാണ്.
हिंदी विभाग
2015 में स्थापित हिंदी विभाग, बी.ए. और बी.कॉम. कार्यक्रमों के विद्यार्थियों के लिए अतिरिक्त भाषा पाठ्यक्रम प्रदान करता है। विभाग का उद्देश्य विद्यार्थियों को हिंदी भाषा और साहित्य में एक मज़बूत आधार प्रदान करना है और साथ ही उनके दैनिक जीवन के लिए आवश्यक व्यावहारिक संचार कौशल को निखारना है। यह शिक्षा के प्रति एक संचार-उन्मुख दृष्टिकोण की परिकल्पना करता है जो राष्ट्रभाषा में दक्षता को बढ़ावा देता है। FYUGP प्रणाली के अंतर्गत, विभाग में वर्तमान में दो संकाय सदस्य हैं। ये सदस्य अध्ययन मंडल (UG) में सक्रिय रूप से भाग लेते हैं। रोशनी हिंदी मंच (विभाग का क्लब) विद्यार्थियों को विभाग द्वारा आयोजित विभिन्न कार्यक्रमों, जैसे वाचन दिवस, प्रेमचंद जयंती, ओणम रंगोली और हिंदी दिवस में भाग लेने के लिए प्रोत्साहित करता है।